മനാമ: ഗവൺമെൻറ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. അഹ്മദ് മുഹമ്മദ് അൽ അൻസാരി കെ.പി.എം.ജി ഇൻറർനാഷനൽ കമ്പനിയുടെ ഇൻറർനാഷനൽ ഹെൽത്ത് കെയർ ചെയർമാൻ അന്ന വാൻ പൗക്കയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ സ്വീകരിച്ചു. സർക്കാർ ആശുപത്രികളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായിട്ടായിരുന്നു സന്ദർശനം.
സർക്കാർ ആശുപത്രികളുടെ പൊതുവായ പ്രവർത്തനങ്ങളും സൽമാനിയ ആശുപത്രിയുടെ പ്രത്യേക പ്രവർത്തനരീതിയും അദ്ദേഹം വിശദീകരിച്ചു. ആരോഗ്യ മേഖലയിൽ പരസ്പര സഹകരണത്തിനും അനുഭവസമ്പത്ത് കൈമാറുന്നതിനും ധാരണയാവുകയും ചെയ്തു. സർക്കാർ ആശുപത്രികളുടെ സെൽഫ് ഫെസിലിറ്റേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കെ.പി.എം.ജി കമ്പനി നൽകുന്ന പിന്തുണക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.