മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ (പാപ) - ബഹ്റൈൻ ബി.എം.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാ മ്യൂസിക് ഈവന്റ് മേയ് ഒന്ന് വ്യാഴാഴ്ച വൈകീട്ട് ആറിന് സൽമാബാദ് ഗൾഫ് എയർ ക്ലബിൽ സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലയിലെ ബഹ്റൈനിലെ പ്രവാസികളുടെയും കുടുംബങ്ങളുടെയും കൂട്ടായ്മയിൽ ഒരുക്കുന്ന, ഹൃദയസ്പർശിയായ മെഗാ മ്യൂസിക്കൽ ഇവന്റാണ് സുവർണം -2025. യൂണികോൺ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് ടൈറ്റിൽ സ്പോൺസർ.
പ്രശസ്ത പിന്നണിഗായിക രഞ്ജിനി ജോസ്, ഭാഗ്യരാജ് ആൻഡ് ബാൻഡ് ടീം ആണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ. മുഖ്യാതിഥിയായി കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ പങ്കെടുക്കും. സുവർണം 2025 പദ്ധതിയുടെ ഭാഗമായി, ബഹ്റൈനിൽ താമസിക്കുന്ന പത്തനംതിട്ട ജില്ലയിലുള്ള ഒരു പ്രവാസിക്ക്, അസോസിയേഷൻ വീട് നിർമിച്ചു നൽകും. പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. സുവർണം 2025ലേക്ക് എല്ലാവരെയും നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.