മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനും ദിശ സെൻററും സംയുക്തമായി സംഘടിപ്പിക്കുന്ന 'പ്രവാചകെൻറ വഴിയും വെളിച്ചവും' എന്ന കാമ്പയിെൻറ ഭാഗമായി മനാമയുടെ വിവിധയിടങ്ങളിൽ പ്രഭാഷണം സംഘടിപ്പിച്ചു. മനാമയിൽ 'പ്രവാചക സ്നേഹത്തിെൻറ അടയാളങ്ങൾ' എന്ന വിഷയത്തിൽ ഫ്രൻഡ്സ് വൈസ് പ്രസിഡൻറ് സഈദ് റമദാൻ നദ്വി ക്ലാസിന് നേതൃത്വം നൽകി.
ദൈവിക ദർശനത്തിെൻറ സമഗ്രതയെ പ്രതിഫലിപ്പിക്കുന്ന ജീവിതമായിരുന്നു പ്രവാചകൻ മുഹമ്മദ് നബിയുടേതെന്നും പ്രവാചകനെ അനുസരിക്കലും അദ്ദേഹം കാണിച്ചു തന്ന പാത പിന്തുടരലുമാണ് യഥാർഥ പ്രവാചക സ്നേഹമെന്നും അദ്ദേഹം പറഞ്ഞു. പി.പി. ജാസിർ അധ്യക്ഷത വഹിച്ചു.
ജിദാഫ്സ് യൂനിറ്റ് 'കാരുണ്യക്കടലായ പ്രവാചക ജീവിതം'എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രഭാഷണത്തിന് യൂത്ത് ഇന്ത്യ വൈസ് പ്രസിഡൻറ് യൂനുസ് സലീം നേതൃത്വം നൽകി. ബഷീർ കാവിൽ അധ്യക്ഷത വഹിച്ചു. ഫർസിന അർഷദിെൻറ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ നൂറ ഷൗക്കത്തലി സ്വാഗതവും ഷൗക്കത്തലി നന്ദിയും പറഞ്ഞു.
ഇബ്ൻ അൽ ഹൈതം സ്കൂളിൽവെച്ച് ഗുദൈബിയ യൂനിറ്റ് നടത്തിയ സ്നേഹസംഗമത്തിൽ യൂനുസ് സലിം മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻറ് വി.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. അജ്മൽ ഷറഫുദ്ദീൻ ഖുർആൻ പാരായണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.