മനാമ: പത്തനംതിട്ട ജില്ലയിൽനിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ ബഹ്റൈൻ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ ‘ഓണാരവം 2023’ ബാങ് സാൻ തായ് റസ്റ്റാറന്റിൽ നടന്നു. 600ൽ പരം ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യയായിരുന്നു പ്രധാന ആകര്‍ഷണം.
സജീഷ് പന്തളത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ അത്തപ്പൂക്കളത്തോടെ തുടങ്ങിയ പരിപാടിയിൽ സഹൃദയ കലാസംഘം അവതരിപ്പിച്ച നാടൻ പാട്ട്, കലാഭവൻ ബിനുവും ദിൽഷാദും അവതരിപ്പിച്ച ഗാനമേള, നസീബ് കലാഭവൻ അവതരിപ്പിച്ച മിമിക്രി, അസോസിയേഷൻ ലേഡീസ് വിഭാഗം അവതരിപ്പിച്ച തിരുവാതിര, സക്കറിയ സാമുവേലും ടീമും അവതരിപ്പിച്ച വഞ്ചിപ്പാട്ട്, കുമാരി സാരംഗിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഓണം ഡാൻസ്, മറ്റു വിവിധ നൃത്ത ഇനങ്ങൾ എന്നിവ അരങ്ങേറി.
ബിനു കോന്നിയുടെ നേതൃത്വത്തിൽ അരങ്ങേറിയ പുലികളി വ്യത്യസ്തമായ അനുഭവമായിരുന്നു. അസോസിയേഷൻ അംഗങ്ങൾ തമ്മിലുള്ള സൗഹൃദ വടംവലി മത്സരത്തിൽ അസോസിയേഷൻ ടീമായ ‘സൽമാനിയ ബോയ്സ്’ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രോഗ്രാം കൺവീനർ ജയേഷ് കുറുപ്പ് സ്വാഗതം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് വി. വിഷ്ണു അധ്യക്ഷത വഹിച്ചു.രാജീവ് പി. മാത്യു ഓണം സന്ദേശം നൽകി. രാജു കല്ലുംപുറം, മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, വർഗീസ് മോടിയിൽ തുടങ്ങിയവർ സംസാരിച്ചു.
പ്രോഗ്രാം കോഓഡിനേറ്റർ ബോബി പുളിമൂട്ടിൽ നന്ദി അറിയിച്ചു. അജു ടി. കോശിയും ഹന്ന ലിജോയും ആയിരുന്നു പ്രോഗ്രാം അവതാരകർ. ജയേഷ് കുറുപ്പ് കൺവീനറും, രഞ്ജു ആർ നായർ ജോയന്റ് കൺവീനറും ബോബി പുളിമൂട്ടിൽ പ്രോഗ്രാം കോഓഡിനേറ്ററും ആയ കമ്മിറ്റിയിൽ പ്രസിഡന്റ് വി. വിഷ്ണു, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറര്‍ വർഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ എന്നിവരും, കൂടാതെ മോൻസി ബാബു, അരുൺ കുമാർ, അരുൺ പ്രസാദ്, ബിനു കോന്നി, സുനു കുരുവിള, സജീഷ് പന്തളം, ഷീലു വർഗീസ്, അനിൽ കുമാർ, ലിജോ ബാബു, ഫിന്നി ഏബ്രഹാം, വിനോജ് മത്തായി, വിനീത് വി.പി, ഗോപേഷ്, ജയ്സൺ വർഗീസ്, രേഷ്മ ഗോപിനാഥ്, ലിബി ജെയ്സൺ, ബിജു എം. ജോസ്, അജി മാത്യു, ബിജോയ്, ജോബി വർഗീസ്, ബിജോ തോമസ്, അജിത്, ശ്യാം എസ്. പിള്ള, ദയാ ശ്യാം, ജേക്കബ് കോന്നക്കൽ, സിനി പൊന്നച്ചൻ തുടങ്ങിയവര്‍ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.