പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ   റാ​ന്നി എം.​എ​ൽ.​എ​യെ സ​ന്ദ​ർ​ശി​ച്ചു

പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എം.​എ​ൽ.​എ അ​ഡ്വ. പ്ര​മോ​ദ് നാ​രാ​യ​ണ​നെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ റാ​ന്നി എം.​എ​ൽ.​എ​യെ സ​ന്ദ​ർ​ശി​ച്ചു

മ​നാ​മ: ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ബ​ഹ്റൈ​നി​ലെ​ത്തി​യ റാ​ന്നി എം.​എ​ൽ.​എ അ​ഡ്വ. പ്ര​മോ​ദ് നാ​രാ​യ​ണ​നെ പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. അ​സോ​സി​യേ​ഷ​ന്റെ ബ​ഹ്റൈ​നി​ലെ​യും നാ​ട്ടി​ലെ​യും വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് എം.​എ​ൽ.​എ​യെ ധ​രി​പ്പി​ച്ചു. പ്ര​വാ​സി​ക​ളു​ടെ​യും സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്റെ പി​ന്തു​ണ അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. അ​തോ​ടൊ​പ്പം, അ​സോ​സി​യേ​ഷ​ന്റെ നാ​ട്ടി​ലെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ഉ​ണ്ടാ​കും എ​ന്ന് അ​ഡ്വ. പ്ര​മോ​ദ് നാ​രാ​യ​ണ​ൻ അ​റി​യി​ച്ചു. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യ​താ​യും, പ്ര​വാ​സി സ​മൂ​ഹ​വു​മാ​യി അ​ടു​ത്ത ബ​ന്ധം തു​ട​രു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത എം.​എ​ൽ.​എ പ്ര​ക​ടി​പ്പി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Pathanamthitta District Pravasi Association officials visited Ranni MLA in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.