പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ കടലിൽ മരിച്ച നിലയിൽ

മനാമ: പത്തനംതിട്ട സ്വദേശിയെ ബഹ്റൈനിൽ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി സ്വദേശിയായ ശ്രീജിത് ഗോപാലകൃഷ്ണൻ (41) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ് സിത്രക്ക് സമീപമുള്ള കടലിൽ വാഹനത്തോടൊപ്പം മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ. ഭാര്യ വിദ്യയും മൂന്ന് മക്കളും ബഹ്റൈനിലുണ്ട്. ബഹ്റൈനിൽ സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു ശ്രീജിത്. ഭാര്യ വിദ്യ ബഹ്​റൈനിൽ അധ്യാപികയാണ്​. മക്കൾ: അഭിജിത്​, മാളവിക, ദേവിക.

Tags:    
News Summary - Pathanamthitta native was found dead at sea in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT