മത്സരത്തിൽ ജേതാക്കളായ വാൻഡേഴ്സ് 11 ടീമംഗങ്ങളും റണ്ണേഴ്സായ പി.ടി.എ ഫൈറ്റേഴ്സ് അംഗങ്ങളും
മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ, ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ നടത്തിയ പത്തനംതിട്ട പ്രീമിയർ ലീഗ് സീസൺ -2 ബുസയ്തീൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ സമാപിച്ചു. പത്തനംതിട്ട ജില്ലയിൽനിന്നുള്ള 65ഓളം കളിക്കാരെ നാല് ടീം ആയി തിരിച്ചായിരുന്നു മത്സരങ്ങൾ. മത്സരത്തിൽ സോബിൻ ക്യാപ്റ്റനായിട്ടുള്ള ടീം വാൻഡേഴ്സ് 11 ബിജു മോൻസ് മോഹൻ ക്യാപ്റ്റനായുള്ള ടീം പി.ടി.എ ഫൈറ്റേസിനെ പരാജയപ്പെടുത്തി ജേതാക്കളായി. നിമൽ, വിബിൻ, സനൽ, മുകേഷ്, ലിജിൻ, വിജീഷ് എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി ടീം വാൻഡേഴ്സ് 11ന്റെ അനൂപ് കുമാർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ടൂർണമെന്റിലെ മികച്ച താരമായും, ബാറ്റ്സ്മാനായും പി.ടി.എ ഫൈറ്റേസിന്റെ ആശിഷ്, മികച്ച ബൗളർ ജിജോമോൻ (വാൻഡേഴ്സ് 11), മികച്ച ഫീൽഡർ അരുൺ രാജു (പി.ടി.എ. ഫൈറ്റേഴ്സ്) തിരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്ക് അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയും മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളും ചേർന്ന് ഉപഹാരങ്ങൾ കൈമാറി. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും സ്പോർട്സ് കോഓഡിനേറ്റർ അരുൺകുമാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.