മനാമ: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ കമ്മിറ്റിയുടെ ആർട്സ് വിഭാഗം സൽമാനിയയിലുള്ള ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഓണസദ്യ, കുടുംബസംഗമം, കല-കായിക മത്സരങ്ങൾ, സമ്മാനദാനം തുടങ്ങിയവ നടന്നു. ആർട്സ് കൺവീനർ നസീർ കാഞ്ഞിരമുക്ക് അധ്യക്ഷത വഹിച്ചു. പി.സി. ഡബ്ല്യു.എഫ് പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായ ബാലൻ കണ്ടനകം, സദാനന്ദൻ കണ്ണത്ത്, ഫസൽ പി. കടവ് എന്നിവർ ആശംസകൾ നേർന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായ 11 പേരിൽനിന്ന് നറുക്കെടുപ്പിലൂടെ സുരേഷ് ചരൽപറമ്പിൽ ഒന്നാം സ്ഥാനവും ഹൈറുന്നിസ റസാക്ക് രണ്ടാം സ്ഥാനവും അർഷാദ് റാസി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ക്വിസ് മാസ്റ്റർ ഷബീറലി കക്കോവിന് പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരി മെമന്റോ നൽകി ആദരിച്ചു. പ്രത്യേക ഉപഹാരം മികച്ച ഫോട്ടോഗ്രാഫർകൂടിയായ സൈതലവി .വിക്ക് ജനറൽ സെക്രട്ടറി ജഷീർ മാറോളിയിൽ നൽകി ആദരിച്ചു.
വിവിധ കലാപരിപാടികൾക്ക് പി.ടി അബ്ദുറഹ്മാൻ, മുസ്തഫ കൊളക്കാട്ട്, ഷറഫ് വി.എം പുതുപൊന്നാനി, ഷഫീഖ് പാലപ്പെട്ടി, റംഷാദ് റഹ്മാൻ, നബീൽ എം.വി കൊല്ലൻപടി, സുരേഷ്, അലി കാഞ്ഞിരമുക്ക്, ഷമീർ പുതിയിരുത്തി, ദർവേഷ് പൊന്നാനി, എം.എഫ്. റഹ്മാൻ, ഷാഫി പുത്തൻപള്ളി, മുജീബ് വെളിയങ്കോട്, നൗഷാദ് എന്നിവർ നേതൃത്വം നൽകി. ഹസൻ വി.എം മുഹമ്മദ് പ്രോഗ്രാം കോഓഡിനേറ്ററായ പരിപാടിയിൽ സെക്രട്ടറി ജഷീർ മാറോളിയിൽ സ്വാഗതവും മധു എടപ്പാൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.