മനാമ: ബഹ്റൈനിലെ തമിഴ് പ്രവാസികളുടെ കൂട്ടായ്മയായ ‘തമിൾ ഉണർവലർഗൾ സംഘം’(ബി.ടി.യു.എസ്) നേതൃത്വത്തിൽ പൊങ്കൽ ആ ഘോഷിച്ചു. ഇന്ത്യൻ ക്ലബുമായി സഹകരിച്ച്, പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ നഗരാസൂത്രണ മന്ത്രാലയത്തിന ് കീഴിലുള്ള കാർഷിക, സമുദ്ര വിഭവകാര്യ ഡയറക്ടറേറ്റിെൻറ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടന്നത്. കാലത്ത് ഏഴു മുതൽ ഇന്ത്യൻ ക്ലബ് അങ്കണത്തിൽ വിവിധ പരിപാടികൾ നടന്നു. പരമ്പരാഗ കലാ^കായിക പരിപാടികളും തുടർന്ന് സദ്യയുമാണ് ഒരുക്കിയത്.
പൊങ്കൽ ആഘോഷ കമ്മിറ്റി ചെയർമാൻ മുഹമ്മദ് അബൂസാലി സ്വാഗതം പറഞ്ഞു. പ്ലാൻറ് വെൽത്ത് ഡയറക്ടറേറ്റ് മേധാവി ഹുസൈൻ അൽ ലൈത്ത് മുഖ്യാതിഥിയായിരുന്നു. ബി.ടി.യു.എസ് പ്രസിഡൻറ് ഡോ.പി.കാർത്തികേയൻ രചിച്ച ‘ഫ്രീഡം ഫൈറ്റേഴ്സ് ഒാഫ് ഇന്ത്യ’ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. തമിഴ് കലണ്ടറിെൻറ പ്രകാശനം എസ്. ഇനയദുല്ല നിർവഹിച്ചു. െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് സംബന്ധിച്ചു. ജനറൽ സെക്രട്ടറി ജി.സെന്തിൽ കുമാർ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.