ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് വി​ക​സ​ന നി​രാ​ഹാ​ര സ​മ​ര​ത്തി​ന് പ്ര​തി​ഭ​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം

മ​നാ​മ: ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ന്റെ വി​ക​സ​ന​ത്തി​ന് ഏ​റെ പ്ര​ധാ​ന്യ​മു​ള്ള പോ​യ​ന്റ് ഓ​ഫ് കാ​ൾ പ​ദ​വി ന​ൽ​കാ​തെ എ​യ​ർ​പോ​ർ​ട്ടി​നെ ത​ക​ർ​ക്കാ​നു​ള്ള കേ​ന്ദ്ര ഗ​വ​ണ്മെ​ന്റി​ന്റെ നീ​ക്ക​ത്തി​നെ​തി​രെ ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​ന് ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം. സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ രാ​ജീ​വ് ജോ​സ​ഫ് സെ​പ്റ്റം​ബ​ർ 15 മു​ത​ൽ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് നി​രാ​ഹാ​ര സ​മ​രം അ​നു​ഷ്ഠി​ക്കു​ക​യാ​ണ്.

പോ​യ​ന്റ് ഓ​ഫ് കാ​ൾ പ​ദ​വി ല​ഭി​ക്കു​ന്ന​തോ​ടെ എ​യ​ർ​പോ​ട്ട് നി​ൽ​ക്കു​ന്ന ജി​ല്ല​യാ​യ ക​ണ്ണൂ​രി​നും വി​ശി​ഷ്യ ഉ​ത്ത​ര മ​ല​ബാ​റി​നും സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ വ​ലി​യ പു​രോ​ഗ​തി​യാ​ണ് ല​ഭി​ക്കാ​ൻ പോ​കു​ന്ന​ത്. ആ​യ​തി​നാ​ൽ ഈ ​സ​മ​ര​ത്തി​ന് ബ​ഹ്റൈ​ൻ പ്ര​തി​ഭ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ ഈ ​വി​ക​സ​ന പോ​രാ​ട്ട​ത്തി​ൽ മു​ഴു​വ​ൻ പ്ര​വാ​സി​ക​ളും അ​ണി​നി​ര​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ പ്ര​സി​ഡ​ന്റ്‌ ബി​നു മ​ണ്ണി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​ജോ​ഷ് മൊ​റാ​ഴ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Pratibha's support for Kannur Airport Development Hunger Strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.