മനാമ: ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ഇന്ത്യൻ സമൂഹം കാണുന്നത് ആഹ്ലാദത്തോടും ആവേശത്തോടും കൂടി. ദീർഘക ാലത്തിനുശേഷം ബഹ്റൈൻ സന്ദർശിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. അതിനാൽ ഇന്ത്യ^ബഹ്റൈൻ ബന്ധത്തിന് കൂടുതൽ ദൃഡതയും മാനവും നൽകാൻ നരേന്ദ്രമോദിയുടെ സന്ദർശനം കാരണമാകുമെന്നാണ് ഇന്ത്യൻ പ്രവാസലോകത്തെ നേതാക്കൾ കരുതുന്നതും. പ്രവാസികളുടെ വിഷയത്തിൽ അനുഭാവമായപൂർണ്ണമായ സമീപനവും പ്രഖ്യാപനങ്ങളും പ്രധാനമന്ത്രിയിൽനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിവിധ പ്രവാസി നേതാക്കൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് സ്വാഗതം ആശംസിച്ചുള്ള പോസ്റ്റുകൾ നിറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.