സബീന ഖാദർ (പ്രസിഡന്റ്), സാബിറ നൗഫൽ (ജനറൽ സെക്രട്ടറി)
മനാമ: സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വനിത സംഘം എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന പ്രവാസി മിത്ര പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ വാർഷിക ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. പ്രസിഡന്റായി സബീന ഖാദറിനെയും ജനറൽ സെക്രട്ടറിയായി സാബിറ നൗഫലിനെയും ട്രഷറർ പദവിയിലേക്ക് റെനി വിനേഷിനെയുമാണ് തിരഞ്ഞെടുത്തത്. വഫ ഷാഹുൽ, സുമയ്യ ഇർഷാദ് എന്നിവർ വൈസ് പ്രസിഡന്റുമാരും ആബിദ നജ്മുദ്ദീൻ, റഷീദ ബദർ എന്നിവർ സെക്രട്ടറിമാരുമാണ്.
പ്രവാസി സെന്ററിൽ സംഘടിപ്പിച്ച വാർഷിക ജനറൽ ബോഡി യോഗം പ്രവാസി മിത്ര രക്ഷാധികാരി കൂടിയായ പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ ഉദ്ഘാടനം ചെയ്തു. വഫ ഷാഹുൽ അധ്യക്ഷത വഹിച്ചു. സബീന ഖാദർ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഷിജിന ആഷിക് സ്വാഗതം ആശംസിച്ച പ്രവാസി മിത്ര ജനറൽ ബോഡി യോഗത്തിന് സുമയ്യ ഇർഷാദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.