മനാമ: പ്രവാസി വെൽഫെയർ സെപ്റ്റംബർ 30ന് മനാമ അൽരജാ സ്കൂളിൽ സംഘടിപ്പിക്കുന്ന പ്രവാസി നൈറ്റ് മെഗാ മ്യൂസിക്കൽ ഇവൻറ് വിജയത്തിനായി മജീദ് തണൽ ചെയർമാനും അൻസാർ തയ്യിൽ ജനറൽ കൺവീനറും ആഷിക് എരുമേലി കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു.
വിവിധ വകുപ്പ് കൺവീനർമാരായി അജ്മൽ ഷറഫുദ്ദീൻ, സജീബ് (സാമ്പത്തികം), ഷാഹുൽഹമീദ്, സമീറ നൗഷാദ്, ബദറുദ്ദീൻ പൂവാർ (പ്രോഗ്രാം), ജാഫർ പൂളക്കൽ, എം. അബ്ബാസ് (പ്രചാരണം), റഷീദ സുബൈർ, സിറാജ് കിഴുപള്ളിക്കര (സോഷ്യൽ മീഡിയ), ഇർഷാദ് കോട്ടയം, മസീറ നജാഹ് (വളന്റിയർ), ഗഫൂർ മൂക്കുതല (ഗസ്റ്റ് മാനേജ്മെൻറ്), മുഹമ്മദലി മലപ്പുറം (ഫുഡ് കോർട്ട്), മൂസ കെ. ഹസൻ (ലൈറ്റ് ആൻഡ് സൗണ്ട്), അസ്‌ലം കുനിയിൽ (ടെക്നിക്കൽ ആൻഡ് ഗിഫ്റ്റ്) എന്നിവരെയും തിരഞ്ഞെടുത്തു.
പി.എം. അഷ്റഫ്, രാജീവ് നാവായിക്കുളം, അബ്ദുൽ ജലീൽ, ബിജു തോമസ്, അഷ്റഫ്, സമീർ ഹസൻ, ഫാറൂഖ്, അബ്ബാസ്, സിജു, വിദ്യ മഹേഷ്, സിറാജുദ്ദീൻ, നാസർ, സമീറ സിദ്ദീഖ്, ഷൗക്കത്തലി, അലി അഷ്റഫ്, ഇജാസ്, ബാസിം, ഷുഹൈബ്, ഹാഷിം റിഫ, ഷിജിന ആഷിക്, ഷമീം, ടി.കെ. സിറാജ്, റഫീഖ്, വി.പി. നൗഷാദ്, നൗമൽ, പി.പി. ജാസിർ, റഫീഖ് അഹമ്മദ്, അബ്ദുൽ ജലീൽ മാമീർ, ലത്തീഫ് കടമേരി, സി.എസ്. ബാബു, ഫവാസ് അബ്ബാസ്, ബാസിൽ, ഫസൽ റഹ്മാൻ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.
സ്വാഗതസംഘ രൂപവത്കരണത്തിന് പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി, അൻസാർ തയ്യിൽ, രാജീവ് നാവായിക്കുളം, ഇർശാദ് കോട്ടയം, ഹാഷിം റിഫ, മുഹമ്മദലി മലപ്പുറം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.