pravasi welfare

നാ​ടി​ന്റെ ന​ന്മ​ക്ക് ന​മ്മ​ളൊ​ന്നി​ക്ക​ണം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ടോ​ക് ഷോ ​ഇ​ന്ന്

മ​നാ​മ: നാ​ടി​ന്റെ ന​ന്മ​യ്ക്ക് ന​മ്മ​ൾ ഒ​ന്നി​ക്ക​ണം എ​ന്ന പ്ര​മേ​യ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ടോ​ക്ക് ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്റ​ൽ ന​ട​ക്കു​ന്ന ടോ​ക് ഷോ​യി​ൽ ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.

രാ​ജ്യ​ത്ത് സാ​മൂ​ഹി​ക ധ്രു​വീ​ക​ര​ണം ശ​ക്തി​പ്പെ​ടു​ന്ന കാ​ല​ത്ത് സാ​ഹോ​ദ​ര്യം എ​ന്ന രാ​ഷ്ട്രീ​യ ആ​ശ​യ​ത്തെ മു​ൻ​നി​ർ​ത്തി നാ​ടി​ന്റെ ന​ന്മ​യ്ക്ക് ന​മു​ക്കൊ​ന്നി​ക്കാ​നും നി​ല​നി​ൽ​ക്കു​ന്ന സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ അ​ധി​കാ​ര ഘ​ട​ന​യെ പു​നഃ​നി​ർ​ണ​യി​ക്കാ​നു​മു​ള്ള രാ​ഷ്ട്രീ​യ ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നു​മു​ള്ള വേ​ദി​യാ​യി​രി​ക്കും ടോ​ക് ഷോ ​എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം മു​ഹ​മ്മ​ദ​ലി അ​റി​യി​ച്ചു.

Tags:    
News Summary - Pravasi Welfare Talk Show Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.