മനാമ: സാംസ ലേഡീസ് വിങ് മുൻ കോഓഡിനേറ്ററായിരുന്ന പ്രേമ ബാബുരാജിന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് ലേഡിസ് വിങ്ങിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. അമ്പിളി സതീഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അപർണ രാജകുമാർ സ്വാഗതം പറഞ്ഞു. ബീന ജിജോ, സാംസ പ്രസിഡന്റ് ബാബു മാഹി, ജനറൽ സെക്രട്ടറി അനിൽകുമാർ, ട്രഷറർ റിയാസ് കല്ലമ്പലം, സാംസ ഉപദേശക സമിതി അംഗങ്ങൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, വനിത വിങ് എക്സിക്യൂട്ടിവ് അംഗങ്ങൾ, ചിൽഡ്രൻസ് വിങ് പ്രസിഡന്റ് നാദരൂപ് ഗണേഷ്, ജനറൽ സെക്രട്ടറി ഫിയോന സതീഷ് തുടങ്ങിയവർ പ്രേമ ബാബുരാജിന്റെ ഓർമകൾ പങ്കുവെച്ചു.
വരും നാളുകളിൽ സാംസ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ലേബർ ക്യാമ്പുകൾ സന്ദർശിക്കാൻ തീരുമാനിച്ചു. `പ്രേമാമൃതം' എന്ന പേര് നൽകിയ സ്നേഹ സാന്ത്വനത്തിന്റെ ഭാഗമായുള്ള ഈ പരിപാടിയുടെ പോസ്റ്റർ പ്രകാശനം സാംസ പ്രസിഡന്റ് ബാബു മാഹി നിർവഹിച്ചു. തുടർന്ന് സ്നേഹ സൽക്കാരത്തിനുശേഷം വനിത വിങ് ട്രഷറർ രശ്മി അമൽ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.