റയ്യാൻ സ്റ്റഡി സെന്റർ മദ്റസ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അൽ ഇഅ്ജാസ്-2025 പരിപാടിയിൽനിന്ന്
മനാമ: റയ്യാൻ സ്റ്റഡി സെന്റർ മദ്റസ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘അൽ ഇഅ്ജാസ്-2025’ - ഖുർആൻ മത്സരങ്ങൾ വിദ്യാർഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
സാദിഖ് ബിൻ യഹ്യ സ്വാഗതം പറഞ്ഞ പരിപാടി അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ സയന്റിഫിക് റിസർച് ഡയറക്ടർ ഡോ. സഅദുല്ല അൽ മുഹമ്മദി ഉദ്ഘാടനം ചെയ്തു.
ഖുര്‍ആന്‍ മനഃപാഠം, തജ് വീദ് നിയമങ്ങളോടുകൂടിയ മനോഹരമായ പാരായണം എന്നീ വിഷയങ്ങളിൽ ഗ്രേഡ് അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിൽ വിവിധ വിദ്യാർഥികൾ മാറ്റുരച്ചു.
മദ്റസ പ്രിൻസിപ്പൽ അബ്ദു ലത്വീഫ് ചാലിയം, പ്രോഗ്രാം കൺവീനർ ബിർഷാദ് അബ്ദുൽ ഗനി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ബിനു ഇസ്മയിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.