മനാമ: രിസാല സ്റ്റഡി സർക്കിൾ നടത്തിവരുന്ന തർതീൽ ഖുർആൻ മത്സരങ്ങൾക്കുള്ള ബഹ്റൈൻ നാഷനൽ സ്വാഗതസംഘം രൂപവത്കൃതമായി. ഏപ്രിൽ 14ന് മനാമയിൽ നടക്കുന്ന നാഷനൽ തർതീലിൽ യൂനിറ്റ്, സെക്ടർ, സോൺ മത്സരങ്ങളിൽനിന്ന് വിജയിച്ച പ്രതിഭകളാണ് മാറ്റുരക്കുക.
ആർ.എസ്.സി നാഷനൽ ചെയർമാൻ മുനീർ സഖാഫിയുടെ അധ്യക്ഷതയിൽ സൽമാബാദിൽ നടന്ന സ്വാഗതസംഘം രൂപവത്കരണ കൺവെൻഷൻ ഫഖ്റുദ്ദീൻ പി.എ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു.
അബ്ദുസ്സമദ് കാക്കടവ് ചെയർമാനും ശംസുദ്ദീൻ സഖാഫി കൺവീനറുമായ സ്വാഗതസംഘമാണ് നിലവിൽവന്നത്. ഉമർ ഹാജി (വൈസ് ചെയർ), പി.എം. ഫഖ്റുദ്ദീൻ (ജോ. കൺ), അബ്ദുറഹീം സഖാഫി, സുനീർ, ശിഹാബ് പരപ്പ (ഫിനാൻസ്).
മറ്റു ഭാരവാഹികൾ: വി.പി.കെ. മുഹമ്മദ്, ഹംസ ഖാലിദ് സഖാഫി, ബഷീർ ക്ലാരി, അഷ്ഫാഖ്, സലാം കോട്ടക്കൽ, ഹംസ പുളിക്കൽ, ഹബീബ്, അബ്ദുല്ല രണ്ടത്താണി, ഷാഫി വെളിയങ്കോട്, നജ്മുദ്ദീൻ, ഷബീർ മാസ്റ്റർ, റഈസ് ഉമർ, ജാഫർ ശരീഫ്, റഷീദ്, ഡോ. നൗഫൽ, ഫൈസൽ വടകര, സലീം, അബ്ദുറഹ്മാൻ, വാരിസ്, സഫ്വാൻ സഖാഫി, മുഹമ്മദ് സഖാഫി, നിഷാദ്, നസീർ, ജാഫർ പട്ടാമ്പി, അഷ്റഫ്, മുനീർ സഖാഫി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.