ദാ​റു​ൽ ഈ​മാ​ൻ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ജ​മാ​ൽ ന​ദ്‌​വി സ​മ്മാ​നം ന​ൽ​കു​ന്നു

ഖു​ർ​ആ​ൻ വി​ജ്ഞാ​ന​പ​രീ​ക്ഷ : വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി

മ​നാ​മ: ദാ​റു​ൽ ഈ​മാ​ൻ ഖു​ർ​ആ​ൻ പ​ഠ​ന​കേ​ന്ദ്രം കേ​ര​ള​വി​ഭാ​ഗം ന​ട​ത്തി​യ വി​ജ്ഞാ​ന​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്‌​തു. സി​ഞ്ചി​ലെ ഫ്ര​ണ്ട്​​​സ്​ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള വി​ഭാ​ഗം ര​ക്ഷാ​ധി​കാ​രി ജ​മാ​ൽ ന​ദ്​​വി യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രാ​യ സോ​ന സ​ക്ക​രി​യ, സു​ബൈ​ദ മു​ഹ​മ്മ​ദ​ലി, ന​ജ്‌​മ സാ​ദി​ഖ് എ​ന്നി​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി.

ജ​ന. സെ​ക്ര​ട്ട​റി എം.​എം. സു​ബൈ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി അ​നു​മോ​ദ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ജ്ഞാ​ന​പ​രീ​ക്ഷ​യി​ൽ 16 പേ​ർ എ ​പ്ല​സും 29 പേ​ർ ഡി​സ്​​റ്റി​ങ്​​ഷ​നും 12 പേ​ർ ഫ​സ്​​റ്റ്​ ക്ലാ​സും ക​ര​സ്ഥ​മാ​ക്കി. ഈ ​വ​ർ​ഷ​വും ഖു​ർ​ആ​നി​ലെ സൂ​റ​ത് മു​ഹ​മ്മ​ദ് ആ​സ്​​പ​ദ​മാ​ക്കി ഗൂ​ഗ്ൾ ഫോം ​വ​ഴി റ​മ​ദാ​നി​ൽ വി​ജ്ഞാ​ന പ​രീ​ക്ഷ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഇ.​കെ. സ​ലീം അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT