മനാമ: രാജ്യത്തെ കുളിരണിയിച്ച് ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. പലയിടത്തും വെള്ളക്കെട്ടുണ്ടായി. ബുധൻ, വ്യാഴം ദിവസങ്ങളിൽ ന്യൂനമർദമുണ്ടാകുന്നതിനാൽ ചെറിയ മഴക്ക് സാധ്യതയുണ്ടെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു.
ശൈത്യകാലത്തേക്ക് കടക്കുന്നതിന്റെ സൂചനയാണ് കാലാവസ്ഥാ വ്യതിയാനങ്ങൾ. മഴയോടൊപ്പം ശക്തമായ കാറ്റുമുണ്ടായി. അറേബ്യൻ പെനിൻസുലയുടെ വടക്കൻ ഭാഗങ്ങളെയും ഗൾഫ് മേഖലയെയും ന്യൂനമർദം ബാധിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനു പുറമെ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്നാണ് അറിയിപ്പ്. വടക്കുപടിഞ്ഞാറൻ കാറ്റ് 30 വരെ ശക്തമായി അനുഭവപ്പെടും. കാറ്റിന്റെ വേഗത 25 മുതൽ 30 വരെ നോട്ടായി വർധിക്കാനും സാധ്യതയുണ്ട്. രാത്രിയിലും അതിരാവിലെയും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട്. കൂടിയ താപനില 23oC ഉം കുറഞ്ഞ താപനില 18oC ഉം ആണ്. തുടർന്നുള്ള ദിവസങ്ങളിൽ കാറ്റിന്റെ വേഗത ക്രമേണ കുറയുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. ജനം ജാഗ്രത പുലർത്തുകയും ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.