അഡ്വ. വിബിത ബാബുവിന് ഒ.ഐ.സി.സി തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണം
മനാമ: മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിബിത ബാബുവിന് ഒ.ഐ.സി.സി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഒ.ഐ.സി.സി പത്തനംതിട്ട ജില്ല സെക്രട്ടറിയും തിരുവല്ല നിയോജകമണ്ഡലം ആക്ടിങ് പ്രസിഡന്റും ആയ എബ്രഹാം ജോർജ് അധ്യക്ഷത വഹിച്ച യോഗം ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്തു അധികാരത്തിൽ വന്ന സർക്കാർ കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. സ്ത്രീ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ മകൾക്ക് എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടായിരിക്കും.
പക്ഷേ, സമൂഹത്തിൽ ഏറ്റവും താഴെ തട്ടിൽ ജോലി ചെയ്യുന്ന ആയമാരുടെയും അംഗൻവാടി ജീവനക്കാരുടെയും പി.എസ്.സി റാങ്ക് ലിസ്റ്റിൽ പേര് ഉണ്ടായിട്ടും നിയമം ലഭിക്കാതെ സെക്രട്ടേറിയറ്റിന് മുന്നിൽ മാസങ്ങളോളമായി സമരം നടത്തുന്നത് കേരളത്തിലെ സ്ത്രീകൾ ആണ്.
ഈ പ്രശ്നങ്ങൾ ഒന്നും പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഒരു കാര്യവും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, വൈസ് പ്രസിഡന്റ് അഡ്വ. ഷാജി സാമുവൽ, ഐ.വൈ.സി ഇന്റർനാഷനൽ പ്രസിഡന്റ് നിസാർ കുന്നംകുളത്തിൽ, ജില്ല പ്രസിഡന്റ് മാരായ അലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ജില്ല ഭാരവാഹികളായ എ.പി. മാത്യു, ബിജു വർഗീസ്, ബിനു ചാക്കോ, നിയോജകമണ്ഡലം ഭാരവാഹികളായ ഈപ്പൻ പി.ജെ, ബിജു വടക്കേപ്പറമ്പിൽ, ബിജു കുരുവിള, ബിനോ പുതുശേരി, സുബിൻ മുക്കൂർ, ജോ വെണ്ണിക്കുളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി അഡ്വ. വിബിത ബാബു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.