ദേ​വ്ജി-​ബി.​കെ.​എ​സ് ജി.​സി.​സി ക​ലോ​ത്സ​വം: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് -ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന ദേ​വ്ജി-​ബി.​കെ.​എ​സ് ജി.​സി.​സി ക​ലോ​ത്സ​വ​ത്തി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. https://www.bksbahrain.com/gcckalotsavam2024 എ​ന്ന ലി​ങ്ക് വ​ഴി മാ​ർ​ച്ച് 15 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്റ്റ​ർ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന യൂ​സ​ർ നെ​യി​മും പാ​സ് വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത​ര​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണം. മാ​ർ​ച്ച് അ​വ​സാ​നം മു​ത​ൽ വ്യ​ക്തി​ഗ​ത സ്റ്റേ​ജ് ഇ​ത​ര മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ശാ​സ്ത്രീ​യ നൃ​ത്ത​മ​ത്സ​ര​ങ്ങ​ൾ ഈ​ദ് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​കും. ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ളി​ൽ ജി.​സി.​സി രാ​ജ്യ​ത്ത് താ​മ​സി​ക്കു​ന്ന ഏ​തു രാ​ജ്യ​ത്തു​നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. അ​തേ​സ​മ​യം വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 39777801, 37789495, 38360489, 39898050 എ​ന്നീ ന​മ്പ​റു​ക​ളി​ലോ വാ​ട്സ്ആ​പ് വ​ഴി​യോ ബ​ന്ധ​പ്പെ​ടാം. സ​മാ​ജ​ത്തി​ലെ ബാ​ല​ക​ലോ​ത്സ​വം ഓ​ഫി​സി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 7.30 മു​ത​ൽ 9.30 വ​രെ​യും വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യും ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്.

Tags:    
News Summary - registration started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.