റവ. ബിബിൻസ് മാത്യൂസ് ഓമനാലി അച്ചനും കുടുംബത്തിനുമുള്ള ഉപഹാരം കൈമാറി
മനാമ: ബഹ്റൈൻ മാർത്തോമ്മ ഇടവകയുടെ വൈസ് പ്രസിഡന്റും സഹവികാരിയുമായ റവ. ബിബിൻ സ് മാത്യൂസ് ഓമനാലി അച്ചനും കുടുംബത്തിനും യാത്രയയപ്പ് നൽകി. മാർത്തോമ്മാ കോംപ്ലക്സ് സനദിൽ ഇടവകയുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് നൽകിയത്. ബഹ്റൈൻ മാർത്തോമ്മ ഇടവക വികാരി റവ. ബിജു ജോൺ അച്ചന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇടവക ശുശ്രൂഷകൻ ജോബി എം. ജോൺസന്റെ പ്രാരംഭ പ്രാർഥനക്കുശേഷം ഇടവക സെക്രട്ടറി സൺസി ചെറിയാൻ സ്വാഗതം പറഞ്ഞു. ട്രസ്റ്റി ബിജു കുഞ്ഞച്ചൻ, ചെറിയാൻ എബ്ര ഹാം, എലിസബത്ത് തോമസ് എന്നിവർ ആശംസകൾ പറഞ്ഞു.
ഇടവക വികാരി റവ. ബിജു ജോണും ട്രസ്റ്റിമാരും ചേർന്ന് ഇടവകയുടെ സ്നേഹോപഹാരം റവ. ബി ബിൻസ് മാത്യൂസ് ഓമനാലി അച്ചനും കുടുംബത്തിനും കൈമാറി. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ഇടവക അക്കൗണ്ടന്റ് ചാൾസ് വർഗീസ് നന്ദി രേഖപ്പെടുത്തി. മാത്യൂസ് ഫിലിപ്, ഇടവക ശുശ്രൂഷകൻ ജിജി തോമസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇടവക ഐ.ടി ടീമിന്റെ നേതൃത്വത്തിൽ റവ. ബിബിൻസ് മാത്യൂസ് ഓമനാലി അച്ചന്റേയും കുടുംബത്തിന്റെയും ബഹ്റൈനിലെ ശുശ്രൂഷകളുടെ ഒരു ചെറു വിഡിയോ തദവസരത്തിൽ പ്രദർശിപ്പിച്ചു. ഇടവക വൈസ് പ്രസിഡന്റ് ചാക്കോ പി. മത്തായിയുടെ പ്രാർഥനയോടെ യോഗം പര്യവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.