മനാമ: എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റി വർഷവും നടത്താറുള്ള മദീന പാഷൻ നവംബർ 12ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയുടെ പോസ്റ്റർ സമസ്ത ബഹ്റൈൻ റബീഅ് കാമ്പയിൽ സമാപന ചടങ്ങിൽ പ്രസിഡൻറ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ പ്രകാശനം ചെയ്തു. സമസ്ത ബഹ്റൈൻ സെക്രട്ടറി വി.കെ. കുഞ്ഞഹമദ് ഹാജി, ട്രഷറർ എസ്.എം. അബ്ദുൽ വാഹിദ്, വൈസ് പ്രസിഡൻറ് സയ്യിദ് യസർ ജിഫ്രി തങ്ങൾ, ഖാസിം റഹ്മാനി, അശ്റഫ് അൻവരി, മജീദ് ചോലക്കോട്, സജീർ പന്തക്കൽ, ശംസുദ്ധീൻ ഫൈസി, ശഫീഖ് പെരുമ്പിലാവ് എന്നിവർ പെങ്കടുത്തു. മുഹമ്മദ് നബിയെക്കുറിച്ചുള്ള ഗഹനമായ പഠനം, പ്രകീർത്തനം, ഡോക്യുമെൻററി പ്രദർശനം എന്നിവയടങ്ങുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.