മനാമ: ഇന്ത്യയിലെ സൂറത്തിൽ നിന്നുള്ള മോട്ടിറാം ബ്രാൻഡിന്റെ റെഡി റു ഈറ്റ് ഉൽപന്നങ്ങൾ ഇനി ലുലുവിൽ ലഭിക്കും. ദാനമാളിൽ മോട്ടിറാമിന്റെ ഫ്രോസൻ ഫുഡ് ഇനങ്ങളുടെ ലോഞ്ചിംഗും പ്രദർശനവും നടന്നു.അന്താരാഷ്ട്ര നിലവാരത്തിൽ തയ്യാറാക്കിയ ഉൽപന്നങ്ങളാണ് മോട്ടിറാം വിപണിയിലിറക്കിയിരിക്കുന്നത്.
ഏഷ്യൻ, ഇന്ത്യൻ രുചികൾ, അഞ്ചിലധികം ഇനം പിസ്സകൾ, സ്ട്രീറ്റ്-ഫുഡ് ബ്രെഡ് ,കച്ചി ദാബേലി, വടപാവ്, ശീതീകരിച്ച ശ്രീകണ്ട് യോഗർട്ട്, ചോക്ലേറ്റ് ചിപ്പ്, സുർത്തി ഉന്ദിയു, സ്പൈസി വെജിറ്റബിൾ കറി തുടങ്ങിയ നലരവധി ഉൽപന്നങ്ങൾ ലഭ്യമാണ്. ലുലു ഹൈപ്പർ മാർക്കറ്റുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മോട്ടിറാം ഫ്രെഷ് ആന്റ് ഫ്രോസണിന്റെ സ്ഥാപകനായ ഗൗരംഗ് സുഖദിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.