കാൻസർ രോഗികൾക്ക് മുടി ദാനം നൽകുന്ന സാൻവി സുജീഷ്
മനാമ: അർബുദരോഗികൾക്ക് വിഗ് നിർമിക്കാൻ മുടി ദാനം നൽകി വേറിട്ട പിറന്നാൾ ആഘോഷവുമായി സാൻവി സുജീഷ്. ബഹ്റൈനിൽ ജോലി ചെയ്യുന്ന കോഴിക്കോട് ഇരിങ്ങത്ത് സുജീഷ് മാടായിയുടെയും അഞ്ജലി സുജീഷിന്റെയും മകളായ സാൻവി ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന ദിയോ ദേവ് സഹോദരനാണ്.
ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പിന്റെ ജനറൽ സെക്രട്ടറി കെ.ടി. സലിം സാൻവിയിൽനിന്ന് മുടി സ്വീകരിച്ചു.
ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപര്യമുള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പിനെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്റൈൻ കാൻസർ സൊസൈറ്റി കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് വിഗ് നൽകിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.