മനാമ: സാംസ ‘ശ്രാവണപ്പുലരി 2023 - ഓണാഘോഷം’ ബാങ്ങ് സാങ്ങ് തായ് റസ്റ്റാറന്റിൽ ആഘോഷിച്ചു. വിവിധ ദേശ, ഭാഷാ വിഭാഗങ്ങളുടെ അവിസ്മരണീയ സംഗമമായി ഓണാഘോഷം മാറി. അന്തരിച്ച സാംസ മുൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മനോജ് കുമാർ കക്കോത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ആരംഭിച്ച പരിപാടികൾ വൈകീട്ട് അവസാനിച്ചു. 28 ഇനം വിഭവങ്ങളോടുകൂടിയ സദ്യക്ക് 1000ത്തോളം പേർ എത്തിയിരുന്നു. ഉച്ച 12.30ന് ആരംഭിച്ച ഔദ്യോഗിക ചടങ്ങുകൾക്ക് ജനറൽ സെക്രട്ടറി സതീഷ് പൂമനക്കൽ സ്വാഗതം ആശംസിച്ചു.
പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ചീഫ് ഗെസ്റ്റ് ബഹ്റൈൻ പാർലമെന്റ് മെംബർ ഡോ. ഹസൻ ബുക്കാമസ് സംസാരിച്ചു. നിരാംലബരുടെ രക്ഷിതാവ് ബാബ ഖലീൽ വിശിഷ്ടാതിഥി ആയിരുന്നു.നാലാമത് പ്രേമ മെമ്മോറിയൽ എജുക്കേഷൻ എൻഡോവ്മെന്റ് അവാർഡിനും സർട്ടിഫിക്കറ്റിനും ആറുപേർ അർഹരായി. അതിൽ 2003ലെ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ദക്ഷിണ മുരളീകൃഷ്ണൻ, ഗോപിക ഗണേഷ് എന്നിവർക്ക് മെമന്റോയും ലക്ഷ്മിക്കുട്ടി അമ്മക്ക് കാഷ് അവാർഡും ഡോ. ഹസൻ ബുക്കാമസ്, ബാബ ഖലീൽ എന്നിവർ വിതരണം ചെയ്തു.
ഡോ. ഹസൻ ബൊക്കാമസിനും ബാബ ഖലീലിനുമുള്ള ഉപഹാരങ്ങൾ സാംസ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ ചേർന്ന് കൈമാറി. ട്രഷറർ റിയാസ് കല്ലമ്പലം, ഉപദേശക സമിതി അംഗം ജേക്കബ് കൊച്ചുമ്മൻ, വനിത വിഭാഗം പ്രസിഡന്റ് അമ്പിളി സതീഷ്, സെക്രട്ടറി അപർണ രാജ്കുമാർ എന്നിവർ സന്നിഹിതരായിരുന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ദിലീപ് കുമാർ നന്ദി പ്രകാശിപ്പിച്ചു. മനീഷ് പോന്നോത്ത്, മുരളീകൃഷ്ണൻ, വത്സരാജ്, രാജ്കുമാർ, നിർമല ജേക്കബ്, സോവിൻ, ബൈജു മലപ്പുറം, വിനീത് മാഹി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.