മനാമ: റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനും യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിെൻറ പ്രതിനിധിയുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ പ്രഖ്യാപിച്ച 'ഫീനാ ഖൈർ' പദ്ധതിയുടെ ഭാഗമായി കാപിറ്റൽ ഗവർണറേറ്റ് നൽകുന്ന പെരുന്നാൾ കിറ്റുകൾ സാംസ ബഹ്റൈനിനു കൈമാറി.
കാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പ്രോജക്ട്സ് മാനേജ്മെൻറ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയിൽനിന്ന് ജനറൽ സെക്രട്ടറി റിയാസ് കല്ലമ്പലം, ചാരിറ്റി കൺവീനർ ജേക്കബ് കൊച്ചുമോൻ, മനീഷ്, ജോയ് കല്ലമ്പലം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ലേബർ ക്യാമ്പ്, അവശത അനുഭവിക്കുന്ന കുടുംബങ്ങൾ എന്നിവർക്ക് നേരിട്ട് വിതരണം ചെയ്തതായി പ്രസിഡൻറ് ജിജോ ജോർജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.