സാംസ കായികോത്സവത്തിൽ വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടിയവർ ട്രോഫികളുമായി

ആവേശം നിറഞ്ഞ്​ സാംസ കായികോത്സവം

ആവേശം നിറഞ്ഞ്​ സാംസ കായികോത്സവംമനാമ: സാംസ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ കായികോത്സവം സംഘടിപ്പിച്ചു. പാകിസ്താൻ ക്ലബ്ബ് അങ്കണത്തിൽ നിറഞ്ഞ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന പരിപാടി ഗൾഫ്​ മാധ്യമം ബ്യൂറോ ചീഫ് സിജു ജോർജ്​ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ വനിതാ വേദി പ്രസിഡന്‍റ്​ ഇൻഷാ റിയാസ് അധ്യക്ഷത വഹിച്ചു.

കോവിഡ്​ കാലത്തെ വിരസതക്കുശേഷം എത്തിയ കായികോത്സവത്തെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാ അംഗങ്ങളും തികഞ്ഞ ആവേശത്തോടെയാണ്​ സ്വീകരിച്ചത്​. സാംസ പ്രസിഡന്‍റ്​ മനിഷ്, ജനറൽ സെക്രട്ടറി നിർമ്മല ജേക്കബ്, ട്രഷറർ വത്സരാജൻ, ഉപദേശക സമിതി അംഗങ്ങളായ ബാബു മാഹി, മുരളി കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തുടർന്ന് പ്രായത്തി​െന്‍റ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കായി നിരവധി കായിക മത്സരങ്ങൾ നടത്തി. വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്‍റ്​ കരസ്ഥമാക്കിയവരെ ടൈറ്റിലിസ്റ്റ്​ ഓഫ്​ ദി ഡേ ആയി പ്രഖ്യാപിച്ചു.

പുരുഷ വിഭാഗത്തിൽ രഘു ദാസും വനിതാ വിഭാഗത്തിൽ ഷിനു അനസും ആൺകുട്ടികളുടെ വിഭാഗത്തിൽ ധ്യാൻ മുരളീകൃഷ്ണനും പെൺകുട്ടികളുടെ വിഭാഗത്തിൽ സ്മൃതി രാജ്‌കുമാറുമാണ്​​ കൂടുതൽ പോയിന്‍റ്​ നേടി പുരസ്കാര ജേതാക്കളായത്​.

വാശിയേറിയ കമ്പവലി മത്സരത്തോടെ മത്സര പരിപാടികൾക്ക് തിരശ്ശീല വീണു. വിജയികൾക്കും വ്യക്തിഗത ചാമ്പ്യൻമാർക്കും വനിതാ വിഭാഗം എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾ, സാംസ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, സ്പോൺസർമാരായ ക്യൂവെക്സ് എം.ഡി. അമൽ, കിംസ് ആശുപത്രി അഡ്മിനിസ്ടേഷൻ മാനേജർ അനസ്, എൻ.ഇ.സി മാർക്കറ്റിങ്​ ഹെഡ് രൂപേഷ് എന്നിവർ ചേർന്ന് മെഡലുകളും സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു. വരും കാലങ്ങളിൽ വിപുലമായ കായിക മാമാങ്കം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വനിതാ വിഭാഗം സെക്രട്ടറി ശ്രീമതി ബീന ജിജോ സ്വാഗതവും സിതാര മുരളി കൃഷ്ണൻ നന്ദിയും പറഞ്ഞു. 

Tags:    
News Summary - Samsa Sports Festival full of excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.