മനാമ: സാറാ ഗ്രൂപ്പിെന്റ ആഭിമുഖ്യത്തിൽ ഫോർ സീസൺസ് ഹോട്ടലിൽ വെച്ച് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മുൻ പാർലമെന്‍റ് അംഗവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, പാർലമെന്‍റ് അംഗങ്ങൾ, ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധികൾ, സാറ ഗ്രൂപ്പ് ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
സംസ്‌കാരങ്ങൾ തമ്മിലുള്ള വിടവ് നികത്തുന്നതിനും ഒരുമിച്ച് നോമ്പ് തുറക്കുന്നതിെന്റ യഥാർത്ഥ ചൈതന്യം അനുഭവിക്കാനുമുള്ള നിമിഷമാണ് റമദാനെന്ന് സാറാ ഗ്രൂപ്പ് സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് മൻസൂർ പറഞ്ഞു.
ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഉപദേശക സമിതി ചെയർമാനെന്ന നിലയിൽ തെന്റ ബഹ്‌റൈൻ സന്ദർശനത്തിനുള്ള നടപടികൾ ഏകോപിപ്പിച്ചതിന് മുഹമ്മദ് അസ്ഹറുദ്ദീൻ മൻസൂറിന് നന്ദി അറിയിച്ചു. ബഹ്‌റൈൻ പുരുഷ-വനിതാ ടീമുകൾ കൈവരിച്ച സമീപകാല വിജയങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.