മനാമ: സയൻസ് ഇന്ത്യ ഫോറം ബഹ്റൈൻ അന്താരാഷ്ട്ര പരിസ്ഥിതിദിനം ആചരിച്ചു. ഒാൺലൈനിൽ നടന്ന പരിപാടി ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു.
സയൻസ് ഇന്ത്യ ഫോറം പ്രസിഡൻറ് വിനോദ് മണിക്കര അധ്യക്ഷത വഹിച്ചു. കുവൈത്ത് സയൻറിഫിക് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സയൻറിസ്റ്റ് ഡോ. നീലമണി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് 'മെൻറൽ വെൽബീയിങ് ഇൻ ഡിജിറ്റൽ എജുക്കേഷൻ' എന്ന വിഷയത്തിൽ കൗൺസിലറും സൈക്കോളജിസ്റ്റുമായ ഡോ. ശ്യാംകുമാർ ക്ലാസെടുത്തു. ബഹ്റൈനിലെ വിവിധ സ്കൂളുകളിൽനിന്ന് 400ഒാളം വിദ്യാർഥികൾ പരിപാടിയിൽ പെങ്കടുത്തു. ഷാം കുട്ടി, പ്രശാന്ത് ധർമരാജ്, ദീപ സജീവൻ, ചന്ദ്രശേഖരൻ, പ്രവീൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.