മനാമ: സിറോ മലബാർ സൊസൈറ്റി (സിംസ്) അണിയിച്ചൊരുക്കുന്ന സിംസ് -ബി.എഫ്.സി ഓണം മഹോത്സവം 2023ന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സിംസ് ഗുഡ്വിൻ ഹാളിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ ഫിനാൻസ് കമ്പനി സെയിൽസ് മാനേജർ ആനന്ദ് നായർ നിർവഹിച്ചു. സിംസ് നിയുക്ത പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നിയുക്ത ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതം പറഞ്ഞു.
കോർ കമ്മിറ്റിചെയർമാൻ പോൾ ഉറുവത്, ഓണം മഹോത്സവം ജനറൽ കൺവീനർ ജിമ്മി ജോസഫ്, കോഓഡിനേറ്റർമാരായ ജീവൻ ചാക്കോ, രതീഷ് സെബാസ്റ്റ്യൻ, ജേക്കബ് വാഴപ്പള്ളി, ഫ്രാൻസിസ് കൈതാരത്ത്, ചാൾസ് ആലുക്ക, ബെന്നി വർഗീസ്, സോവിച്ചൻ ചേന്നാട്ടുച്ചേരി, ബിജു ജോസഫ്, ജോയ് പോളി എന്നിവർ പങ്കെടുത്തു. സിംസ് കളിമുറ്റം സമ്മർ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെയും വളന്റിയർമാരുടെയും കലാപരിപാടികൾ ചടങ്ങിന്റെ മുഖ്യ ആകർഷണം ആയിരുന്നു.
സെപ്റ്റംബർ ആദ്യവാരം ആരംഭിക്കുന്ന ഓണം മഹോത്സവം ഒക്ടോബർ അവസാനവാരം വരെ നീളും. 1500ൽപരം ആളുകൾ പങ്കെടുക്കുന്ന മെഗാ ഓണസദ്യ, കേരളത്തിന്റെ തനതായ കലാ കായിക മത്സരങ്ങൾ എന്നിവ ഓണാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. ഒക്ടോബർ 27ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെ ഓണം മഹോത്സവത്തിന് തിരശ്ശീല വീഴും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.