വിമാനത്താവളത്തിൽനിന്ന് പിടികൂടിയ മയക്കുമരുന്ന്
മനാമ: ബഹ്റൈൻ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ആറ് കിലോ മയക്കുമരുന്ന് പിടികൂടി കസ്റ്റംസ്. ഏകദേശം 90,000 ദീനാർ വിലമതിക്കുന്ന മയക്കുമരുന്ന് വസ്തുക്കളുമായി ഇരുപത്തിനാലുകാരനായ ഏഷ്യൻ പൗരനാണ് അറസ്റ്റിലായത്.
രാജ്യത്തിനകത്ത് പ്രതിയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന ഇരുപത്തിമൂന്നുകാരനായ മറ്റൊരു ഏഷ്യക്കാരനും സംഭത്തിൽ അറസ്റ്റിലായിട്ടുണ്ട്.
മയക്കുമരുന്ന് പിടികൂടിയ ഉടനെ കേസ് ആന്റിനാർകോട്ടിക്സ് ഡയറക്ടറേറ്റിന് കൈമാറിയിരുന്നു. വേഗത്തിലുള്ള അന്വേഷണമാണ് കൂട്ടു പ്രതിയെയും ഉടനെതന്നെ അറസ്റ്റ് ചെയ്യാൻ സഹായിച്ചത്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.