ബ​ഹ്​​റൈ​നി​ൽ സ്​​മാ​ർ​ട്ട് പാ​ർ​ക്കി​ങ്​ സം​വി​ധാ​നം വ​രു​ന്നു

മ​നാ​മ: രാ​ജ്യ​ത്ത്​ സ്​​മാ​ർ​ട്ട്​ പാ​ർ​ക്കി​ങ്​ സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​തി​ന്​ പാ​സ്​ കു​വൈ​ത്തും ബ​ഹ്​​റൈ​ൻ കാ​ർ പാ​ർ​ക്കി​ങ്​ ക​മ്പ​നി​യും ത​മ്മി​ൽ ധാ​ര​ണ​യാ​യി. കു​വൈ​ത്തി​ൽ ആ​ദ്യ​മാ​യി സ്​​മാ​ർ​ട്ട്​ പാ​ർ​ക്കി​ങ്​ സം​വി​ധാ​നം ആ​വി​ഷ്​​ക​രി​ച്ച ക​മ്പ​നി​യാ​ണ്​ പാ​സ്. വാ​ഹ​ന​ങ്ങ​ളു​​ടെ ന​മ്പ​ർ ​േപ്ല​റ്റ്​ സ്വ​യം സം​വി​ധാ​ന​ത്തി​ലൂ​ടെ രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​തു​വ​ഴി രാ​ജ്യ​ത്തെ​വി​ടെ​യും വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത്തി​ലും എ​ളു​പ്പ​ത്തി​ലും പാ​ർ​ക്ക്​ ചെ​യ്യാ​നും ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​യി​രി​ക്കും നി​ല​വി​ൽ വ​രു​ക. അ​ദ്​​ലി​യ​യി​ലെ ദ ​ടെ​ർ​മി​ന​ൽ കാ​ർ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ലാ​ണ്​ ഇ​താ​ദ്യം പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ക. പി​ന്നീ​ട്​ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​നാ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Smart parking system in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.