മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ പുതുതായി അധികാരമേറ്റ ഭരണസമിതി അംഗങ്ങളെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് അനുമോദിച്ചു. ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഭാവി പരിപാടികളും സംഘടനയുടെ വിഷൻ 2050 കർമപരിപാടിയുടെ വിവിധ ലക്ഷ്യങ്ങളും അംബാസഡറിനോട് വിശദീകരിച്ചു.
വിഷൻ 2050 ന്റെ ലക്ഷ്യത്തിലെത്തുന്നതിനായി എംബസിയുടെ സഹായസഹകരണങ്ങൾ സംഘടനാ നേതൃത്വം അഭ്യർഥിച്ചു. എംബസി നൽകിവരുന്ന എല്ലാ പിന്തുണക്കും സംഘടനാ നേതൃത്വം നന്ദി അറിയിച്ചു. എംബസി സെക്കൻഡ് സെക്രട്ടറി ഇഹ്ജാസ് അസ്ലം മീറ്റിങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.