മനാമ: ആഗോള കാതോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ സീറോ മലബാർ സൊസൈറ്റി (സിംസ്) അനുശോചനം രേഖപ്പെടുത്തി. സിംസ് ആസ്ഥാനത്ത് നടന്ന അനുശോചന യോഗത്തിൽ സിംസ് ഭരണ സമിതി അംഗങ്ങൾക്കൊപ്പം മുൻ ഭരണ സമിതി അംഗങ്ങളും, വനിത വേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, സിംസ് കുടുംബാംഗങ്ങളും പങ്കെടുത്തു.
ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് യോഗത്തിൽ സ്വാഗതം പറഞ്ഞു. ഒരേ സമയം കരുണയുടെയും നിശ്ചയദാർഢ്യത്തിന്റെയും മുഖാമായിരുന്ന ഫ്രാൻസിസ് പാപ്പ ആഗോള സഭക്ക് മാറ്റത്തിന്റെ മുഖം സമ്മാനിച്ച വലിയ ഇടയൻ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോക സമാധാനത്തിനു വേണ്ടി നിലകൊണ്ട പ്രവാചകനായിരുന്നു ഫ്രാൻസിസ് പാപ്പ എന്ന് അധ്യക്ഷ പ്രസംഗത്തിൽ സിംസ് ആക്ടിങ് പ്രസിഡന്റ് ജീവൻ ചാക്കോ പറഞ്ഞു.
സിംസ് ഭരണ സമിതി അംഗമായ ജെയ്‌മി തെറ്റയിൽ, കോർ ഗ്രൂപ് ചെയർമാൻ പോളി വിതയത്തിൽ, മുൻ പ്രസിഡന്റുമാരും ഭരണ സമിതി അംഗങ്ങളുമായ ബെന്നി വർഗീസ്, ചാൾസ് ആലുക്ക, ഫ്രാൻസിസ് കൈതാരത്ത്, സാനി പോൾ, പി.ടി ജോസഫ്, ജെയിംസ് ജോസഫ്, സോവിച്ചൻ ചേന്നാട്ടുശ്ശേരി എന്നിവർ അനുശോചനം അറിയിച്ച് സംസാരിക്കുകയും ഫ്രാൻസിസ് മാർപാപ്പയെകുറിച്ചുള്ള ഓർമകളും ചിന്തകളും പങ്കുവെയ്ക്കുകയും ചെയ്തു. സിംസ് ഭരണ സമിതി അംഗമായ സിജോ ആന്റണി, മുൻ പ്രസിഡന്റ് ജേക്കബ് വാഴപ്പള്ളിഎന്നിവർ യോഗത്തിനു നേതൃത്വം നൽകി.
പോപ് ഫ്രാൻസിസിന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ചുകൊണ്ട് സൽമാനിയ നബീൽ ഗാർഡനിൽ കൂടിയ അനുശോചന യോഗത്തിൽ വേൾഡ് മലയാളി കൗൺസിലിന്റെ ബഹ്റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗ്ലോബൽ ഭാരവാഹികളായ ജെയിംസ് ജോൺ, ബാബു തങ്ങളത്തിൽ, വൈസ് ചെയർമാൻ വിനോദ് നാരായണൻ, ട്രഷറർ ഹരീഷ് നായർ, വൈസ് പ്രസിഡന്റ് തോമസ് വൈദ്യൻ, ഡോ. ഡെസ്മണ്ട് ഗോമസ്, വനിതാ വിഭാഗം പ്രസിഡന്റ് ഷെജിൻ സുജിത്ത്, വൈസ് പ്രസിഡന്റ് ഉഷ സുരേഷ്, സെക്രട്ടറി അനു അലൻ, യൂത്ത് വിങ് ഭാരവാഹികളായ രസ്ന സുജിത്ത്, ബിനോ വർഗീസ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സുജിത്ത് കൂട്ടാല, വിജേഷ് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർക്കും അശരണർക്കുംവേണ്ടി നിരന്തരം ശബ്ദമുയർത്തുകയും, തന്റേതു മാത്രമായ വേറിട്ട മാർഗങ്ങളിലൂടെ ലോക സമാധാനത്തിനും ഐക്യത്തിനും മാനവരുടെ ഉന്നമനത്തിനുംവേണ്ടി പ്രവർത്തിക്കുകയും സമാധാനത്തിന്റെ സന്ദേശം നൽകുകയുംചെയ്ത മഹാനായ ഇടയൻ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണം ലോകജനതക്ക് തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഡബ്ല്യൂ.എം.സി ബഹ്റൈൻ പ്രൊവിൻസ് അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.