സ്റ്റാ​ർ​സ് ഇ​ൻ ദ ​ഡാ​ർ​ക്ക്നെ​സി​ന്റെ ആ​ദ്യ പ്ര​ദ​ർ​ശ​നം എ​പി​ക്സ് തി​യ​റ്റ​റി​ൽ ന​ട​ന്നു

സ്റ്റാ​ർ​സ് ഇ​ൻ ദ ​ഡാ​ർ​ക്ക്നെ​സി​ന്റെ പ്ര​ദ​ർ​ശ​ന ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ​നി​ന്ന്

സ്റ്റാ​ർ​സ് ഇ​ൻ ദ ​ഡാ​ർ​ക്ക്നെ​സി​ന്റെ ആ​ദ്യ പ്ര​ദ​ർ​ശ​നം എ​പി​ക്സ് തി​യ​റ്റ​റി​ൽ ന​ട​ന്നു

മ​നാ​മ: ബ​ഹ്റൈ​നി​ൽ പൂ​ർ​ണ​മാ​യും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്- ത്രീ​ഡി സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ഹ്ര​സ്വ ചി​ത്ര​മാ​യ സ്റ്റാ​ർ​സ് ഇ​ൻ ദ ​ഡാ​ർ​ക്ന​സ് മ​നാ​മ​യി​ലെ എ​പി​ക്സ് തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. എ​ട​ത്തൊ​ടി ഫി​ലിം​സി​ന്റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ച്ച​ത്.

കോ​ൺ​വെ​ക്സ് ആ​ണ് ലോ​ഞ്ച് പാ​ർ​ട്ണ​ർ. റി​ലീ​സി​ന്റെ ഭാ​ഗ​മാ​യി ച​ല​ച്ചി​ത്ര സീ​രി​യ​ൽ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ എം.​ആ​ർ ഗോ​പ​കു​മാ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യ ഗാ​യി​ക​യും എ​ഴു​ത്തു​കാ​രി​യും ക​ലാ​കാ​രി​യു​മാ​യ ലി​നി സ്റ്റാ​ൻ​ലി ര​ച​ന​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ൽ റേ​ഡി​യോ, ടെ​ലി​വി​ഷ​ൻ, സ്റ്റേ​ജ് ഷോ ​എ​ന്നി​വ​യു​ടെ അ​വ​താ​ര​ക​നും നാ​ട​ക, ച​ല​ച്ചി​ത്ര ന​ട​നു​മാ​യ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി വി​നോ​ദ് നാ​രാ​യ​ണ​ൻ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ സ​മി​ത എ​ന്നി​വ​ർ മു​ഖ്യ വേ​ഷ​ങ്ങ​ൾ ചെ​യ്തു.

റി​ലീ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ന് ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​ത്തൊ​ടി ഭാ​സ്ക​ര​ൻ, പി.​വി രാ​ധാ​കൃ​ഷ്ണ പി​ള്ള, ലി​നി സ്റ്റാ​ൻ​ലി, അ​ജി​ത്ത് നാ​യ​ർ, വി​നോ​ദ് നാ​രാ​യ​ണ​ൻ, ജേ​ക്ക​ബ് ക്രി​യേ​റ്റി​വ് ബീ​സ്, സ്റ്റാ​ൻ​ലി തോ​മ​സ്, വി​നോ​ദ് ആ​റ്റി​ങ്ങ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​വീ​ൺ കൃ​ഷ്ണ അ​വ​താ​ര​ക​നാ​യി​രു​ന്നു.

Tags:    
News Summary - The first screening of Stars in the Darkness took place at the Epic Theater.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.