മനാമ: ഇൻറര്‍നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റിജിക് സ്റ്റഡീസിെൻറ ഭാഗമായി നടത്തുന്ന 16ാമത് മനാമ ഡയലോഗിന് വെള്ളിയാഴ്ച തുടക്കമാവും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഡയലോഗ് മധ്യ പൗരസ്ത്യ ദേശത്തെ ആദ്യ സുരക്ഷാ ഉച്ചകോടിയായാണ് വിലയിരുത്തപ്പെടുന്നത്.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍, പ്രതിരോധ മന്ത്രിമാര്‍, വിദേശകാര്യ മന്ത്രിമാര്‍, സുരക്ഷാ സമിതി ഉപദേഷ്ടാക്കൾ, സൈനിക കമാൻഡര്‍മാര്‍, രഹസ്യാന്വേഷണ ഏജന്‍സി തലവന്മാര് തുടങ്ങിയവര്‍ അണിനിരക്കുന്ന വിവിധ തലങ്ങളിലുള്ള ചര്‍ച്ചകളാണ് നടക്കുക. മേഖലയിലെ വിദേശകാര്യ നയം, സുരക്ഷാ നയം എന്നിവയും അവക്ക് മുന്നിലുള്ള വെല്ലുവിളികളും ചര്‍ച്ചയാകും. വിവിധ രാജ്യങ്ങളില്‍നിന്നും 3,000 ത്തോളം പേരാണ് മനാമ ഡയലോഗില്‍ പങ്കെടുക്കുന്നത്. കൂടാതെ നേതാക്കള്‍ തമ്മില്‍ പ്രത്യേക അനുബന്ധ യോഗങ്ങളും നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.