മനാമ: ഹമദ് ടൗണിൽ പുതുതായി പണിത ഫൈസൽ ബിൻ ഹമദ് മസ്ജിദ് ദേശീയ സുരക്ഷ സമിതി ഉപദേഷ്ടാവും യുവജന, കായിക കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിെൻറ പ്രതിനിധിയുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
വിവിധ മത സമൂഹങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്ന രാജ്യമാണ് ബഹ്റൈനെന്നും ബഹുസ്വരതയിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ യുവജന, കായിക ഉന്നതാധികാര സമിതി ചെയർമാർ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, സുന്നീ വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. റാഷിദ് ബിൻ മുഹമ്മദ് അൽ ഹാജിരി, ഉത്തര മേഖല ഗവർണർ അലി ബിൻ അശ്ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ എന്നിവരും സന്നിഹിതരായിരുന്നു. പള്ളിയിലെ ആധുനിക സൗകര്യങ്ങളും അറബ്, ഇസ്ലാമിക ശിൽപഭംഗിയും ശ്രദ്ധേയമാണെന്ന് വിശിഷ്ടാതിഥികൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.