മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മനാമ കെ.എം.സി.സി ഹാളിൽ വെച്ച് പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം നൽകി. കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷത വഹിച്ചു. സ്വീകരണ സംഗമം മുൻ സംസ്ഥാന പ്രസിഡന്റ് എസ്.വി. ജലീൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, ട്രഷറർ കെ.പി മുസ്തഫ, വൈസ് പ്രസിഡന്റുമാരായ അസ്ലം വടകര, എ.പി. ഫൈസൽ, റഫീഖ് തോട്ടക്കര, ഷാഫി പാറക്കട്ട, സലീം തളങ്കര, സഹീർ കാട്ടാമ്പള്ളി, സെക്രട്ടറിമാരായ റിയ അഷ്റഫ്, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീതാഴ, അഷ്റഫ് കാട്ടിൽപീടിക എന്നിവർ സംസാരിച്ചു. പുതുതായി തെരഞ്ഞെടുത്ത കമ്മിറ്റിക്കുള്ള ഉപഹാരം ജില്ല വൈസ് പ്രസിഡന്റ് ഷാഹിർ ഉള്ളേ്യരി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന് കൈമാറി.
പ്രതിഭ വോളി ഫെസ്റ്റിൽ റണ്ണേഴ്സ് ആയ ജില്ല ടീമിനെ സംസ്ഥാന ഭാരവാഹികൾ അഭിനന്ദിച്ചു. ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളും വിവിധ ജില്ല- ഏരിയ പ്രസിഡന്റ്-ജനറൽ സെക്രട്ടറിമാരും പങ്കെടുത്ത സ്വീകരണ സംഗമത്തിന് ജില്ല ഭാരവാഹികളായ നസീം പേരാമ്പ്ര, അഷ്റഫ് തോടന്നൂർ, മൊയ്ദീൻ പേരാമ്പ്ര, മുനീർ ഒഞ്ചിയം, തുമ്പോളി അബ്ദുറഹ്മാൻ, റഷീദ് വാല്യക്കോട് എന്നിവർ നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് സ്വാഗതവും സെക്രട്ടറി മുഹമ്മദ് സിനാൻ കൊടുവള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.