ബഹ്റെെന്‍ കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒാര്‍മകളിലെ സി.എച്ച് അനുസ്​മരണ പരിപാടിയിൽനിന്ന്​

സി.​എ​ച്ച് കാ​ല​ത്തെ അ​തി​ജീ​വി​ക്കു​ന്ന വി​സ്​​മ​യം –ഷി​ബു ബേ​ബി ജോ​ണ്‍

മനാമ: ബഹ്റെെന്‍ കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒാര്‍മകളിലെ സി.എച്ച് അനുസ്​മരണ പരിപാടി ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. വിഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ മുന്‍ തൊഴില്‍ മന്ത്രിയും ആർ.എസ്​.പി നേതാവുമായ ഷിബു ബേബി ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി.

സി.എച്ചി െൻറ നിലപാടുകളും തീരുമാനങ്ങളും എല്ലാ കാലത്തും അംഗീകരിക്കപ്പെടുന്നതാണെന്ന്​ അദ്ദേഹം പറഞ്ഞു. മുസ്​ലിം സമൂഹത്തി െൻറ മാത്രമല്ല കേരളീയ പൊതുസമൂഹത്തി െൻറ ഉന്നമനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിച്ച, എല്ലാവരാലും അംഗീകരിക്കപ്പെട്ട മഹാനായ നേതാവാണ്​ സി.എച്ച്​ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, ബഹ്റെെന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ്​ ഹബീബ് റഹ്​മാന്‍ തുടങ്ങിയവര്‍ പ​െങ്കടുത്തു.

ബഹ്റെെന്‍ കെ.എം.സി.സി കൊടുവള്ളി മണ്ഡലം പ്രസിഡൻറ്​ ഷാജഹാന്‍ പരപ്പന്‍പൊയില്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡൻറ്​ എസ്.വി. ജലീല്‍, കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി ഫൈസൽ കണ്ടീത്താഴ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ജില്ല ഒാര്‍ഗനെെസിങ് സെക്രട്ടറി പി.വി. മന്‍സൂര്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിന് സാ​േങ്കതിക സഹായം നല്‍കി. കൊടുവള്ളി മണ്ഡലം ഭാരവാഹികളായ ഖാദര്‍ അണ്ടോണ, മുനീര്‍ എരിഞ്ഞിക്കോത്ത്, ഗഫൂര്‍ കൊടുവള്ളി, ഹനീഫ ഒാമശ്ശേരി, ഫസല്‍ പാലക്കുറ്റി, മുഹമ്മദലി വാവാട്, അന്‍വര്‍ സാലിഹ് വാവാട്, ഷരീഫ് അണ്ടോണ, തമീം തച്ചംപൊയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൊടുവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി മുഹമ്മദ് സിനാന്‍ സ്വാഗതവും ട്രഷറര്‍ മന്‍സൂര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT