മനാമ: ട്രാഫിക് വാരാചരണത്തോടനുബന്ധിച്ച് കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം സീഫ് മാളിൽ ആരംഭിച്ചു. ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ 30 പെയിൻറിങ്ങുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇ- സ്ക്രീനിൽ 100 പെയിൻറിങ്ങുകളും കാണാൻ കഴിയും. 20 പെയിൻറിങ്ങുകൾ വിവിധ സ്ഥലങ്ങളിലെ ബിൽ ബോർഡുകളിലും 12 പെയിൻറിങ്ങുകൾ ട്രാഫിക് ഡയറക്ടറേറ്റിെൻറ വാർഷിക കലണ്ടറിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ട്രാഫിക് അവബോധം സൃഷ്ടിക്കുന്ന സന്ദേശമാണ് ചിത്രങ്ങളിലൂടെ നൽകുന്നത്. വാരാചരണത്തോടനുബന്ധിച്ച് 'ഒരു നിമിഷത്തിൽ' എന്ന കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. മാർച്ച് ഏഴിന് ആരംഭിച്ച വാരാചരണം 11 വരെ നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.