ബി.ഐ.സി മീഡിയ സെന്‍ററിൽ നടന്ന പത്രസമ്മളനത്തിൽനിന്ന്
മനാമ: വാരാന്ത്യത്തിൽ ആഘോഷമാകാൻ പോകുന്ന ഗ്രാൻപ്രീക്ക് മുന്നോടിയായി സമഗ്ര ഗതാഗത പദ്ധതിയുമായി ട്രാഫിക്. സാഖിറിലേക്കുള്ള പ്രവേശന റോഡുകളിൽ വാഹന ചെക്ക് പോസ്റ്റുകൾ സജീവമാക്കുക, ഇലക്ട്രോണിക് ആക്സസ് പ്രവേശന ഗേറ്റുകൾ ഒരുക്കുക, സുരക്ഷിതമായ നടപ്പാത ഉറപ്പാക്കുക, മൂന്ന് താൽക്കാലിക നടപ്പാലങ്ങൾ സ്ഥാപിക്കുക എന്നിവയാണ് തൊഴിൽ മന്ത്രാലയത്തിന്‍റെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെയും ഏകോപനത്തോടെ നടപ്പാക്കുന്നത്.
കഴിഞ്ഞ ദിവസം ബി.ഐ.സി മീഡിയ സെന്‍ററിൽ നടന്ന പത്രസമ്മളനത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് മോണിറ്ററിങ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അദേൽ അൽ ദോസേരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.