മോഷണം നടത്തുന്ന പ്രതികൾ, സി.സി.ടി.വി ദൃശ്യം
മനാമ: ഹജിയാത്ത് പ്രദേശത്തെ ഒരു കമ്പനിയുടെ വെയർഹൗസിൽനിന്ന് വാഹനം മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. അതുപയോഗിച്ച് പ്രതികൾ നിരവധി എയർകണ്ടീഷണറുകളും ഇലക്ട്രിക് ഉപകരണങ്ങളും മോഷ്ടിച്ചിട്ടുണ്ട്. പിടിയിലായ രണ്ടുപേരെയും അറസ്റ്റുചെയ്തതായി സതേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. ഇവരെക്കുറിച്ച് ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.