മനാമ: തൊഴിലില്ലായ്മ നിരക്ക് മുൻ വർഷത്തെ അപേക്ഷിച്ച് 2022ൽ 7.5 ശതമാനത്തോളം കുറഞ്ഞതായി ബഹ്റൈൻ ഇ-ഗവർമെന്റ് ആന്‍റ് ഇൻഫർമേഷൻ അതോറിറ്റിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്വദേശി തൊഴിലന്വേഷകർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കിയതിനെ തുടർന്നാണ് തൊഴിലില്ലായ്മ നിരക്കിൽ കുറവുണ്ടായത്. തൊഴിൽ വിപണിയിൽ പ്രഥമ പരിഗണന ലഭിക്കുന്ന രൂപത്തിൽ സ്വദേശി തൊഴിലന്വഷകർ മുന്നോട്ടു വന്നത് ഏറെ സഹായമകമായിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.