ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ചെ​യ​ര്‍മാ​ന്റെ പ്ര​സ്താ​വ​ന തെ​റ്റി​ദ്ധാ​ര​ണ​ജ​ന​കം -യു.​പി.​പി

മ​നാ​മ: ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ചെ​യ​ര്‍മാ​ന്‍ അ​ദ്ദേ​ഹം വ​ഹി​ക്കു​ന്ന സ്ഥാ​ന​ത്തി​ന്‍റെ മ​ഹ​ത്വം ഓ​ർ​ക്ക​ണ​മെ​ന്നും പൊ​തു സ​മൂ​ഹ​ത്തോ​ട് സം​വ​ദി​ക്കു​മ്പോ​ൾ മാ​ന്യ​ത​യും സ​ത്യ​സ​ന്ധ​ത​യും പു​ല​ര്‍ത്തേ​ണ്ട​തു​ണ്ടെ​ന്നും യു​നൈ​റ്റ​ഡ് പാ​ര​ന്റ്സ് പാ​ന​ൽ (യു.​പി.​പി). ഇ​ന്ത്യ​ന്‍ സ്കൂ​ളി​ലെ വാ​ര്‍ഷി​ക ജ​ന​റ​ല്‍ ബോ​ഡി സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​സ്താ​വ​ന തെ​റ്റി​ദ്ധാ​ര​ണ​ജ​ന​ക​മാ​ണെ​ന്നും മ​ന​പ്പൂ​ർ​വം ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. വാ​ര്‍ഷി​ക ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ ഒ​രു അം​ഗ​മെ​ന്ന നി​ല​യി​ല്‍ വാ​ര്‍ഷി​ക വ​രി​സം​ഖ്യ​യാ​യ അ​ഞ്ചു ദീ​നാ​ര്‍ മെം​ബ​ർ​ഷി​പ് ഫീ​സ് അ​ട​ച്ച ഏ​തൊ​രു ര​ക്ഷി​താ​വി​നും പ​ങ്കെ​ടു​ക്കാ​മെ​ന്ന് സ്കൂ​ള്‍ ഭ​ര​ണ​ഘ​ട​ന​യി​ല്‍ വ്യ​ക്ത​മാ​യി പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ഭ​രി​ക്കു​ന്ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ ക​ഴി​വു​കേ​ടും പി​ടി​പ്പു​കേ​ടു​ക​ളും കാ​ര​ണം കൃ​ത്യ​മാ​യി ഫീ​സ് പി​രി​ക്കാ​തി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍, ഫീ​സ് അ​ട​ക്കാ​ന്‍ സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന​വ​രെ തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത വി​ചി​ത്ര​മാ​യ രീ​തി​യാ​ണ് ഇ​പ്പോ​ള്‍ തു​ട​രു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ ഫീ​സ് അ​ട​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ കു​ട്ടി​ക​ളെ ക്ലാ​സി​ല്‍ ക​യ​റ്റാ​തി​രി​ക്കു​ക​യും റി​സ​ൽ​ട്ടും പ്ര​മോ​ഷ​നും ത​ട​ഞ്ഞു​വെ​ക്കു​ക​യു​മൊ​ക്കെ ചെ​യ്യു​ന്ന​തി​ന് പു​റ​മേ മെം​ബ​ർ​ഷി​പ് ഫീ​സ് അ​ട​ക്കു​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ മൗ​ലി​ക അ​വ​കാ​ശ​മാ​യ ജ​ന​റ​ല്‍ ബോ​ഡി​യി​ലെ അം​ഗ​ത്വ​വും വോ​ട്ട​വ​കാ​ശ​വും നി​ഷേ​ധി​ക്കു​ന്ന​ത് ഏ​ത് നീ​തി​രാ​ഹി​ത്യ​മാ​ണ്.

ഇ​ന്ത്യ​ൻ സ്കൂ​ളി​ന്റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ കു​ട്ടി​ക​ളും ഫീ​സ് കൃ​ത്യ​മാ​യി അ​ട​ക്കേ​ണ്ട​ത് നി​ർ​ബ​ന്ധ​പൂ​ർ​വ​മാ​യ ഒ​രു കാ​ര്യ​മാ​ണ്. യു​നൈ​റ്റ​ഡ് പാ​ര​ന്റ്സ് പാ​ന​ൽ ഒ​രി​ക്ക​ലും ഒ​രു ര​ക്ഷി​താ​വും ഫീ​സ് അ​ട​ക്കാ​തി​രി​ക്കു​ന്ന​തി​നോ​ട് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും യോ​ജി​ക്കു​ക​യി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഇ​പ്പോ​ൾ ഭ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഭ​ര​ണ​സ​മി​തി പ​ല ര​ക്ഷി​താ​ക്ക​ളോ​ടും ഫീ​സ് അ​ട​ക്കേ​ണ്ടെ​ന്നും പ​ക​രം വോ​ട്ട് ന​ൽ​കി വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​തി​ന്റെ ഫ​ല​മാ​ണ് പ​ല ര​ക്ഷി​താ​ക്ക​ളും ഫീ​സ് അ​ട​ക്കാ​തെ ഇ​ന്ന് സ്കൂ​ൾ ഈ ​അ​വ​സ്ഥ​യി​ലാ​യ​ത്.

ഇ​ന്ത്യ​ൻ സ്കൂ​ളി​ന്റെ പു​രോ​ഗ​തി​ക്കു​വേ​ണ്ടി പ​ത്ത് വ​ര്‍ഷ​മാ​യി ഒ​ന്നും ചെ​യ്യാ​ന്‍ ത്രാ​ണി​യോ, ഇ​ച്ഛാ ശ​ക്തി​യോ ഇ​ല്ലാ​ത്ത നി​ല​വി​ലെ പാ​വ ഭ​ര​ണ​സ​മി​തി അ​വ​രു​ടെ പോ​രാ​യ്മ​ക​ളും ക​ഴി​വു​കേ​ടും മ​റ​ച്ചു വെ​ക്കാ​ൻ ഇ​പ്പോ​ഴും പ​ത്തു വ​ർ​ഷം മു​മ്പേ ഭ​ര​ണം വി​ട്ടൊ​ഴി​ഞ്ഞ യു.​പി.​പി​യു​ടെ ത​ല​യി​ൽ എ​ല്ലാം കെ​ട്ടി​വെ​ച്ചു ര​ക്ഷ​പ്പെ​ടാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. സ്കൂ​ളി​നെ സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ക്കു​ന്ന ഇ​ത്ത​രം ദു​ഷ്ട ചെ​യ്തി​ക​ളെ ര​ക്ഷി​താ​ക്ക​ൾ വ​ന്നു ചോ​ദ്യം ചെ​യ്യു​മെ​ന്ന് ഭ​യ​ന്നി​ട്ടാ​ണ് ഇ​വ​ർ ര​ക്ഷി​താ​ക്ക​ള്‍ ജ​ന​റ​ല്‍ ബോ​ഡി​യി​ലെ​ത്തു​ന്ന​തി​നെ​തി​രെ നി​യ​മം കൊ​ണ്ടു വ​രാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും യു.​പി.​പി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - United Parents Panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.