സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ 30ാമത് വെക്കേഷൻ ബൈബിൾ സ്കൂൾ സമാപന ചടങ്ങിൽനിന്ന്
മനാമ: മലങ്കര ഓർത്തഡോക്സ് സഭയുടെ മാതൃ ദേവാലയമായ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ 30ാമത് വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു. ഇടവക വികാരി ഫാ. പോൾ മാത്യു അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനത്തിൽ ഫാ. പോൾ മാത്യു, വെക്കേഷൻ ബൈബിൾ സ്കൂൾ ഡയറക്ടർ ഡീക്കൻ ജെറിൻ പി ജോൺ, ഇടവക സെക്രട്ടറി ബെന്നി വർക്കി എന്നിവർ ആശംസ നേർന്നു. സെക്രട്ടറി എ.പി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.
ഡീക്കൻ ജെറിൻ പി. ജോണിന് ഇടവകയുടെ ഉപഹാരം നൽകി. സൺഡേ സ്കൂൾ ഹെഡ് മിസ്ട്രസ് റെനി ജോൺ, സ്റ്റാഫ് സെക്രട്ടറി ബിനു എം. ഈപ്പൻ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ കലാപരിപാടികൾ, ഫ്ലാഷ് മോബ്, സജി കുടശ്ശനാട് സംവിധാനം ചെയ്ത 'ഞങ്ങൾ കണ്ട മഹത്വം' ബൈബിൾ നാടകം എന്നിവ അരങ്ങേറി. ജനറൽ കൺവീനർ ജോർജ് വർഗീസ് സ്വാഗതവും ജീസൺ ജോർജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.