മനാമ: വാലന്റൈൻസ് ഡേ വോളിബാൾ ടൂർണമെന്റിൽ കെ.പി.എഫ് വോളിബാൾ ടീം റണ്ണേഴ്സ് അപ്പായി. വിവിധ രാജ്യങ്ങളിലെ കളിക്കാരെ പങ്കെടുപ്പിച്ച് പിനോയ് വോളിബാൾ അസോസിയേഷൻ മുഹറഖ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ വാശിയേറിയ മത്സരത്തിനൊടുവിലാണ് കോഴിക്കോട് ജില്ല പ്രവാസി ഫോറം സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ മത്സരിച്ച കെ.പി.എഫ് ടീം റണ്ണേഴ്സ് അപ്പായത്. \പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്താണ് ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തത്.
സ്പോർട്സ് കൺവീനർ സുധി, വൈസ് പ്രസിഡന്റ് ശശി അക്കരാൽ, ഷാജി അനോഷ്, സിനിത്ത്, മനീഷ് എന്നിവരും ടീമിനൊപ്പമുണ്ടായിരുന്നു. കെ.പി.എഫ് ആക്ടിങ് സെക്രട്ടറി അഖിൽ താമരശ്ശേരി, ട്രഷറർ ഷാജി പുതുക്കുടി, വൈസ് പ്രസിഡന്റ് സുനിൽകുമാർ, രക്ഷാധികാരികളായ കെ.ടി. സലീം, സുധീർ തിരുനിലത്ത്, യു.കെ. ബാലൻ, സുജിത് സോമൻ, അനിൽകുമാർ, പ്രജിത് ചേവങ്ങാട്ട്, സുജീഷ് മാടായി, അരുൺ പ്രകാശ്, ഷനൂപ്, പ്രവീൺ, വനിത വിഭാഗം പ്രസിഡന്റ് രമ സന്തോഷ്, വൈസ് പ്രസിഡന്റ് സജ്ന ഷനൂബ്, അഞ്ജലി സുജീഷ്, സാന്ദ്ര ഷിനിൽ, ഷീബ സുനിൽ, ഉഷ ശശി തുടങ്ങിയവരും ടീമിന് പ്രോത്സാഹനം നൽകാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.