മൂല്യ വർധിത നികുതി: 28 നിയമലംഘനങ്ങൾ കണ്ടെത്തി

മ​നാ​മ: മൂ​ല്യ വ​ർ​ധി​ത നി​കു​തി (വാ​റ്റ്) നി​യ​മം ലം​ഘി​ച്ച​തി​ന്​ വാ​ണി​ജ്യ, വ്യ​വ​സാ​യ, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യം 28 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. രാ​ജ്യ​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന 40 സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ത്ര​യും നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ ദേ​ശീ​യ റ​വ​ന്യൂ ബ്യൂ​റോ അ​റി​യി​ച്ചു.

വാ​റ്റ്​ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ 10,000 ദീ​നാ​ർ വ​രെ പി​ഴ ല​ഭി​ക്കാം.അ​തേ​സ​മ​യം, നി​കു​തി വെ​ട്ടി​പ്പ്​ ന​ട​ത്തി​യാ​ൽ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ന്​ പു​റ​മേ, ക്രി​മി​ന​ൽ കു​റ്റ​വും നേ​രി​ടേ​ണ്ടി വ​രും. അ​ഞ്ചു​ വ​ർ​ഷം ത​ട​വും നി​കു​തി വെ​ട്ടി​പ്പ്​ ന​ട​ത്തി​യ തു​ക​യു​ടെ മൂ​ന്നി​ര​ട്ടി പി​ഴ​യു​മാ​ണ്​ ശി​ക്ഷ. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 80008001എ​ന്ന ന​മ്പ​റി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - Value Added Tax: 28 violations detected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.