മനാമ: കോവിഡ് കാരണം പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന് കീഴിൽ ബഹ്റൈനിൽനിന്ന് ഇന്ത്യയിലേക്ക് ഇതുവരെ സർവിസ് നടത്തിയ വിമാനങ്ങളുടെ എണ്ണം 100 കടന്നു.ഞായറാഴ്ചയാണ് 100ാമത്തെ വിമാനം സർവിസ് നടത്തിയത്. 87 ഗൾഫ് എയർ വിമാനങ്ങളും ഇൗ കാലയളവിൽ സർവിസ് നടത്തി. ഇതുവരെ 29000ത്തിലേറെ പ്രവാസികളാണ് ബഹ്റൈനിൽനിന്ന് ഇന്ത്യയിലെത്തിയത്. എയർ ബബ്ൾ കരാർ പ്രാബല്യത്തിൽവന്നശേഷം ഇതുവരെ 5000ത്തിലേറെ ഇന്ത്യക്കാർ ബഹ്റൈനിലേക്ക് തിരിച്ചെത്തി.
മേയ് എട്ടിനാണ് ബഹ്റൈനിൽനിന്ന് ആദ്യ വന്ദേഭാരത് വിമാനം പുറപ്പെട്ടത്. തുടർന്ന് വിവിധ ഘട്ടങ്ങളിലായി കൂടുതൽ വിമാനങ്ങൾ സർവിസ് നടത്തി. എയർ ഇന്ത്യ/എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് പുറമേ, വിവിധ സംഘടനകൾ ഏർപ്പെടുത്തിയ ചാർേട്ടഡ് വിമാനങ്ങളും പ്രവാസികളുടെ സഹായത്തിനെത്തി.തിങ്കളാഴ്ച തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സർവിസ് നടത്തി. കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 179 യാത്രക്കാരാണ് ഇൗ വിമാനത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.