മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ വെളിയംകോട് സ്വദേശിനിയും മൊട്ടിവേഷൻ കോച്ചുമായ തസ്നി ബാനു താജുദ്ദീന് വെളിച്ചം വെളിയങ്കോട് ആദരവ് നൽകി. ഉമ്മുൽ ഹസ്സം ബാങ്കോക്ക് റസ്റ്റാറന്റ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ സ്വദേശികളടക്കം പങ്കെടുത്തു.
പ്രവാസ ലോകത്തെ സമ്മർദങ്ങൾക്കും മാനസിക പിരിമുറുക്കങ്ങൾക്കുമിടയിൽ ഏറെ ആശ്വാസം നൽകുന്ന മൂല്യവത്തായ അറിവുകളും മാർഗങ്ങളും പരിഹാരങ്ങളും പകർന്നു നൽകിയ ഏറെ ഉപകാരപ്രദമായ ബോവത്കരണവും പഠന ക്ലാസും നടന്നു. തസ്നി ബാനുവിന്റെ ക്ലാസുകൾ ഏറെ വിജ്ഞാനവും ഉപകാരപ്രദവുമാണന്ന് വെളിച്ചം വെളിയംങ്കോട് ബഹ്റൈൻ പ്രസിഡന്റ് അമീൻ പറഞ്ഞു.
വെളിയംകോട് മഹൽ റിലീഫ് കമ്മറ്റി പ്രസിഡന്റ് റഷീദ് ചടങ്ങിൽ ആശംസ അറിയിച്ചു. കാസിം പാടത്തകായിൽ തസ്നി ബാനുവിന് പ്രത്യേക ഉപഹാരം നൽകി. പരിപാടിയിൽ വെളിച്ചം വെളിയംങ്കോട് ബഹ്റൈൻ ജനറൽ സെക്രട്ടറി ബഷീർ തറയിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ഇസ്മത്തുള്ള ടി.എ. നന്ദിയും പറഞ്ഞു. റഷീദ് ചാന്തിപ്പുറം, ഫൈസൽ ഐക്കലയിൽ, നസീർ പി.പി.എ, റഫീഖ് കാളിയത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.